ചിന്താമണ്ഡലത്തില്‍ നെടുനായക സ്ഥാനത്തു വര്‍ത്തിച്ച ദൈവത്തെ നിരാകരി ക്കുകയും യുക്തിസഹമായി ചിന്തിക്കുന്ന മനുഷ്യനെ തല്‍സ്ഥാനത്ത് പ്രതിഷ്ഠിക്കുകയും ചെയ്തു കൊണ്ടാണ് ആധുനികത നിലവില്‍ വന്നത്. എന്നാല്‍ മനുഷ്യനെ കേന്ദ്രസ്ഥാനത്തു പ്രതിഷ്ഠിച്ചു കൊണ്ടുള്ള മാനവതാവാദ ചിന്തകള്‍ മനുഷ്യന് എന്ന പുതിയ ദൈവത്തിന്റെ പിറവിയിലാണ് കലാശിച്ചത്. പ്രകൃതിയെന്ന സംവര്‍ഗ്ഗം ചിന്തയില്‍ നിന്ന് ഒഴിഞ്ഞു പോവുകയും മനുഷ്യകേന്ദ്രിത വ്യവഹാരങ്ങള്‍ക്ക് പ്രാധാന്യം കൈവരികയും ചെയ്തു. ഈ ചിന്താ സരണിയോടുള്ള പ്രതികരണം എന്ന നിലയിലാണ് പാരിസ്ഥിതിക വിമര്‍ശനം എന്ന ചിന്താശാഖ ഉദയം കൊള്ളുന്നത്. 1978 – ല്‍ ‘അയോവ റിവ്യൂ’ എന്ന മാസികയില്‍ “സാഹിത്യവും ഇക്കോളജിയും: ഇക്കോ ക്രിട്ടിസിസത്തില്‍ ഒരു പരീക്ഷണം” എന്ന പഠനം പ്രസിദ്ധപ്പെടുത്തിയ വില്യം റുക്കേര്‍ട്ട് ആണ് ഇക്കോ ക്രിട്ടിസിസം എന്ന പദം ആദ്യമായി ഉപയോഗിച്ചത്. 1970 കളില്‍ ഇക്കോ ക്രിട്ടിസിസം എന്ന ജ്ഞാനശാഖ ഉദയം കൊണ്ടുവെങ്കില്‍ തൊണ്ണൂറുകളിലാണ് ഇത് ഒരു നിരൂപണ പദ്ധതിയായി ഉയര്‍ന്നു വന്നത്. പാരിസ്ഥിതിക ശാസ്ത്രത്തിലെയും പാരിസ്ഥിതിക ചിന്തയിലെയും ആശയങ്ങള്‍ സാഹിത്യം പഠിക്കാന്‍ ഉപയോഗിക്കുക എന്നതായിരുന്നു റുക്കേര്ട്ടിന്റെ സമീപനം. റുക്കേര്ട്ടിന്റെ ചിന്താപദ്ധതി പാരിസ്ഥിതിക വിമര്‍ശനത്തിലെ പ്രാഥമിക സങ്കല്പ്പങ്ങളിലൊന്നാണ്. പാരിസ്ഥിതിക വിമര്‍ശനം ഇന്ന് വളരെയേറെ മുന്നോട്ടു പോയിട്ടുണ്ട്.
മനുഷ്യര്‍ അവര്‍ ജീവിക്കുന്ന ഭൂവിഭാഗവും ഭൂമിയും പ്രപഞ്ചവും ജൈവാജൈവ സത്തകളുമായി നിലനില്‍ക്കുന്ന ബന്ധം എപ്രകാരമുള്ളതാണ്, മനുഷ്യന്റെ ചരിത്ര, സാംസ്കാരിക വികാസത്തിലെ ഇടപെടലുകള്‍ ഇത്തരം ബന്ധത്തെ എങ്ങനെ സ്വാധീനിക്കുന്നു മുതലായ അന്വേഷണ മേഖലകള്‍ പാരിസ്ഥിതിക വിമര്‍ശനത്തിന്റെ കാഴ്ചപ്പാടിലൂടെ ഇന്നു സാധ്യമാണ്. ഈ ചിന്ത പാരിസ്ഥിതികവിമര്ശകനായ
Related posts
-
JOB SATISFACTION OF TEACHERS WORKING IN THE SPECIAL SCHOOLS OF CHITTOOR DISTRICT OF ANDHRA PRADESH STATE By Prasad, N.V.
According to the Dictionary of Psychology (2003), ‘Job satisfaction is the extent to which a worker... -
PERCEPTION OF B.Ed. COLLEGE LECTURERS ABOUT THEIR PRINCIPALS MANAGERIAL EFFECTIVENESS AND EFFECTIVE FUNCTIONING OF THEIR COLLEGES OF EDUCATION By Ramakrishna Reddy, M.
Abstract Education in its holistic approach serves many purposes. It enables a person to stretch his... -
RESEARCH ON OCCUPATIONAL STRESS AND STRESS COPING STRATEGIES: CERTAIN REFLECTIONS By Shailaja, M. and Reddy, G.L.
Stress and strain have become pervading features of peoples’ life in modern world. Despite tremendous advancements...